റാന്നി :ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷത്തിന് മുന്നോടിയായി എസ്.എൻ.ഡി.പി യോഗം യോഗം എരുമേലി യൂണിയന്റെ നേതൃത്വത്തിൽ നടന്ന ചതയദിന സന്ദേശ വിളംബര ജാഥയ്ക്ക് 1298-ാം നമ്പർ പരുവ ശാഖ സ്വീകരണം നൽകി.യൂണിയൻ ചെയർമാൻ എം.ആർ.ഉല്ലാസ്, വൈസ് ചെയർമാൻ കെ.ബി.ഷാജി, കൺവീനർ എം.വി.അജിത്കുമാർ, ശാഖാ പ്രസിഡന്റ് എസ്.ജയകുമാർ, വൈസ് പ്രസിഡന്റ് ഇ.എസ്.പ്രദീപ്, ശാഖാ സെക്രട്ടറി ഇ.ആർ.ഷിബുകുമാർ, എം.സി.ഭദ്രൻ ,സിന്ധു സതീഷ്, ജയലതാ വിജയകുമാർ, റ്റി.വി.അനിൽകുമാർ, പ്രണവ് പ്രദീപ്, വിശാൽ വിജി, അനീഷ് കുമാർ റ്റി.വി, തുടങ്ങിയവർ പ്രസംഗിച്ചു.