അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനം ആചരിച്ചു. പഞ്ചായത്ത് മെമ്പർ സാജിദാ റഷീദ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ് മീരാസാഹിബ് അദ്ധ്യക്ഷത വഹിച്ചു.പഴകുളം ഗവ:എൽ പി സ്കൂൾ പ്രഥമ അദ്ധ്യപിക മിനി തങ്കച്ചൻ, സീനിയർ അദ്ധ്യപിക ജിഷി, നാട്ടറിവ് പഠനകേന്ദ്രം ഡയറക്ടർ സുരേഷ് സോമ എന്നിവരെ ഗ്രന്ഥശാല പ്രസിഡന്റ് എസ് മീരാസാഹിബ് പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ സമിതി ചെയർമാൻ എസ് സുരേഷ്, ഗ്രന്ഥശാല സെക്രട്ടറി എസ്.അൻവർഷ , വൈസ് പ്രസിഡന്റ് മുരളി കുടശനാട്, ജോയിന്റ് സെക്രട്ടറി ആർട്ടിസ്റ്റ് പഴകുളം ആന്റണി, ടീച്ചർമാരായ ഇക്ബാൽ , ലൈജു, അല്ലി എന്നിവർ പ്രസംഗിച്ചു.