തിരുവല്ല: പെരിങ്ങര സൂര്യകാന്തി ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പി.എം.വി സ്കൂൾ അങ്കണത്തിൽ നാളെ ഓണാഘോഷ പരിപാടികൾ നടക്കും. രാവിലെ ഏഴിന് മുൻ പ്രസിഡന്റ് പി.ജി.പ്രസന്നകുമാർ പതാക ഉയർത്തും. തുടർന്ന് വിവിധ കലാ - കായിക മത്സരങ്ങൾ നടക്കും. വൈകിട്ട് ആറരയ്ക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം പുത്തില്ലം ഭാസിയെ ചടങ്ങിൽ ആദരിക്കും. എട്ടിന് മിമിക്സ് പരേഡും നാടൻപാട്ടും.