അടൂർ : പത്തനംതിട്ട ഗണഷ് മണ്ഡലം മാറാട്ട വെൽഫയർ അസോസിയേഷൻ അടൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പത്ത് ദിവസത്തെ ഗണേശ ഉത്സവത്തിന്റെ സമാപനം 8ന് നടക്കും. വൈകിട്ട് 3ന് ഗണേശവിഗ്രഹവുമായി അടൂരിൽ നിന്നും പുറപ്പെടുന്ന ഘോഷയാത്ര പന്തളത്ത് സമാപിക്കും. തുടർന്ന് അച്ചൻകോവിലാറ്റിൽ ഗണേശവിഗ്രഹം നമഞ്ജനം ചെയ്യും. പ്രസിഡന്റ് പ്രശാന്ത് പാട്ടീൽ. വൈസ് പ്രസിഡന്റ് നിഖിൽ പാട്ടീൽ, സെക്രട്ടറി ചേതൻ, സൂരജ്, രോഹിത്, മോഹൻ, സുബാഷ്, ആദിത്യ, താനാജി, പോപ്പട്, സുരേഷ്, സച്ചിൻ, രമേഷ്, രാജു തുടങ്ങിയവർ നേതൃത്വം നൽകും.