അടൂർ: ഗാന്ധി ഭവൻ ലഹരി വിരുദ്ധ ചികിത്സ കേന്ദ്രത്തിലെ ഓണാഘോഷം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കലാ പരിപാടികളുടെ ഉദ്ഘാടനം സിനിമാ സീരിയൽ നടിയും ഗായികയുമായ ശ്രീലത നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കസ്തൂർബാ ഗാന്ധി ഭവൻ ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ കുടശനാട് മുകളി ആമുഖ പ്രസംഗം നടത്തി. ഗാന്ധി ഭവൻ അസിസ്റ്റന്റ്‌സെക്രട്ടറി ഭുവനചന്ദ്രൻ, സബ് ഇൻസ്‌പെക്ടർ കെ.ബി അജി, ടി.പി.അനിരുദ്ധൻ, പി.എസ്.എൻ ബഷീർ, ലതാവിജയൻ, അടൂർ രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം.എ.പി സന്തോഷ്, ജയചന്ദ്രൻ ഉണ്ണിത്താൻ പ്രോജ്ര്രക് കോ ഓർഡിനേറ്റർ അനിൽ കുമാർ, ജയശ്രീ മോഹൻ എന്നിവർ പ്രസംഗിച്ചു.