അടൂർ: ഏഴംകുളം പാലമുക്ക് വട്ടമുരുപ്പിൽ പ്രവർത്തനം ആരംഭിക്കുന്ന ചക്കയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്റ്റാർ ജാക്കിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും ചക്ക വിഭവങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള ഓണസദ്യയും 7ന് ഉച്ചയ്ക്ക് 12.30 മുതൽ കമ്പനി പരിസരത്ത് നടക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പഞ്ചായത്തംഗം ബാബു ജോൺ അദ്ധ്യക്ഷതവഹിക്കും.