 
അടൂർ : ലഹരി ഉപയോഗത്തിനെതിരെ സാമൂഹിക കൂട്ടായ്മ ഉണ്ടാകണമെന്ന് ഡോ. സഖറിയാസ് മാർ അപ്രേം പറഞ്ഞു. ലഹരിക്കെതിരെ മലങ്കര ഓർത്തഡോക്സ് സഭ അടൂർ -കടമ്പനാട് ഭദ്രാസനത്തിൽ ആരംഭിച്ച കാമ്പയിൻ മണക്കാല തപോവാൻ പബ്ലിക് സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രിൻസിപ്പൽ ഫാ. ഡോ. റെജി മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു.പത്തനംതിട്ട എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി. എ. പ്രദീപ് ക്ലാസെടുത്തു. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. പി മോഹൻ,എറത്ത് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ പൂതക്കുഴി, പഞ്ചായത്ത് മെമ്പർ എൽസി ബെന്നി, ഭദ്രാസന സെക്രട്ടറി ഫാ. കെ. പി. മാത്യൂസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ. ഫിലിപ്പോസ് ഡാനിയേൽ, എ. കുഞ്ഞുമോൻ, റോബിൻ ബേബി, കൗൺസിലംഗം ജൻസി കടുവങ്കൽ എന്നിവർ പ്രസംഗിച്ചു.