 
അടൂർ : പള്ളിക്കൽ പഞ്ചായത്ത് ചേന്നംപള്ളിൽ 11-ാം വാർഡ് വികസനസമിതിയും കുടുംബശ്രീയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളം ഇടൽ, വിവിധ കായിക കല മത്സരങ്ങൾ, തിരുവാതിര, പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ, വാർഡിലെ പ്രമുഖ വ്യക്തികളെ ആദരിക്കൽ, ഓണസദ്യ എന്നിവ നടന്നു. വാർഡ് അംഗവും ലൈഫ് ലൈൻ ഹോസ്പിറ്റൽ എം.ഡിയുമായ ഡോ: പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശരത് ശരത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് അംഗങ്ങളായ വിൽസി, ഗിരിജ, സിന്ധു, ഇന്ദിര, സൂര്യ, ലിസി, വികസനസമിതി അംഗങ്ങളായ കുട്ടപ്പൻ, നിതിൻ, വിഷ്‌ണു ജയിംസ്, ഗോപകുമാർ ശ്രീകുമാർ സോമൻ, ബിനു എന്നിവർ നേതൃത്വം നൽകി.