അടൂർ : കേരള തണ്ടാൻമഹാസഭ 192-ാം അടൂർ ശാഖയുടെ പൊതുയോഗവും ആചാര്യ അനുസ്മരണവും നടത്തി. ശാഖാ പ്രസിഡന്റ് ശിവദാസന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമുദായാചാര്യൻ മഹാത്മ കുഞ്ഞൻ വെളുമ്പൻ അനുസ്മരണം യൂണിയൻ കൗൺസിൽ അംഗം വിപിൻ ചന്ദ്രൻ നിർവഹിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പ്ളസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി ആദരിച്ചു. ശാഖയുടെ ചെറുസമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടനം ശാഖാ വനിതാസംഘം പ്രസിഡന്റ് വത്സല മോഹൻ നിർവ്വഹിച്ചു. ശാഖാ സെക്രട്ടറി വിനേഷ് കുമാർ പ്രസംഗിച്ചു.