അടൂർ : പള്ളിക്കൽ പഞ്ചായത്ത് ചേന്ദംപള്ളി 11-ാം വാർഡ് വികസന സമിതിയും കുടുംബശ്രീയും സംയുക്തമായി ഒാണാഘോഷം സംഘടിപ്പിച്ചു. പൂക്കളം ഇടൽ, വിവിധ കായിക കലാമത്സരങ്ങൾ, വിദ്യാർത്ഥികളെ അനുമോദിക്കൽ, വാർഡിലെ പ്രമുഖരെ ആദരിക്കൽ, ഒാണസദ്യ എന്നിവ നടന്നു. ലൈഫ് ലൈൻ ഹോസ്പിറ്റൽ എം.ഡിയും വാർഡ് അംഗവുമായ ഡോ.എസ്.പാപ്പച്ചൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശരത്ചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. എ.ഡി.എസ് അംഗങ്ങളായ വിൻസി, ഗിരിജ, ഇന്ദിര, സിന്ധു, സൂര്യ, ലിസി, വികസന സമിതി അംഗങ്ങളായ കുട്ടപ്പൻ, ജയിംസ്,രമേശ്, ശ്രീകുമാർ,നിധിൻ, വിഷ്ണു, ബിനു, ശിവശങ്കരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.