06-rajappan-pillai
ബി. രാജപ്പൻപിള്ള സാറിന്റെ നാലാമത് അനുസ്മരണം ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീ​റ്റർ ഉ​ദ്​ഘാട​നം ചെ​യ്യുന്നു

പത്തനം​തിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിന്റെയും കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്ന ബി. രാജപ്പൻപിള്ളയുടെ അനുസ്മരണ യോഗം കോൺഗ്രസ് പ്രമാടം ഒന്നാം വാർഡ് കമ്മിറ്രിയുടെ ആഭിമുഖ്യത്തിൽ നടന്നു.
ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്​തു.
വാർഡ് പ്രസിഡന്റ് ബാലകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ ലീലാരാ​ജൻ, സുശീല അ​ജി, നവീൻ .വി.കോശി, രമാദേവി , ജോസ് മറൂർ, കെ ശശി, അജി മൂഴിക്കൽ,കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.