06-ayyankali
ആൾ കേരള പുലയർ മ​ഹാസഭ അടൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യൻകാളി ഗുരുവിന്റെ 160​-ാ മത് ജന്മവാർഷിക ദിനാച​രണം സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ ഗോപി ഉദ്ഘാട​നം ചെ​യ്യുന്നു

പ​ത്ത​നം​തിട്ട : ഓൾ കേരള പുലയർ മഹാസഭയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ഗുരുവിന്റെ 160​-ാ മത് ജന്മവാർഷിക ദിനാചരണം അടൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.സി സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ ഗോപി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ.സോമരാജൻ സ്വാഗതവും തുടർന്ന് മണ്ണിൽ രാഘവൻ , നാഗരസഭാ പ്രതിനിധികളായ സൗമ്യ സന്തോഷ്, കെ.വി ശ്രീദേവി, ബ്ലോക്ക് പഞ്ചായത്തംഗം രജിത അരുൺ , പി.ആർ ശ്രീ ധരൻ ,എം.എ സുകുമാരൻ , കുഞ്ഞുമോൻ , സരേന്ദ്രൻ , ടി.പി ഗോപാലൻ, വി.സി സേതു കുമാർ തുടങ്ങിയവർ സംസാരിച്ചു.