വി.കോട്ടയം: ഓണത്തിന് പൊതുജനത്തിന് ആശ്വാസമായി വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കുവാൻ കോന്നി താലൂക്ക് ടൂറിസം ഡെവലപ്പ്മെന്റ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പ്രസീത രഘു അദ്ധ്യക്ഷത വഹിച്ചു.ആദ്യവില്പന ബ്ലോക്ക് പഞ്ചായത്തംഗം കെ.ആർ പ്രമോദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോസ് പനച്ചയ്ക്കൽ,ആർ ജ്യോതിഷ്,വി.എ പൊടിയമ്മ,ബീനാ തോമസ്,ലതാ പ്രസാദ്,വിൽസി സാമുവൽ,ബാബു സി.എസ്,സുജ മോൺസൻ,മനേഷ് തങ്കച്ചൻ പ്രസംഗിച്ചു.