പന്തളം: എസ്.എൻ.ഡി.പി യോഗം 2456​ാം നമ്പർ പൂഴിക്കാട് ശാഖാ യോഗത്തിന്റെയും വനിതാസംഘം യൂത്ത് മൂവ്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 168​-ാമത് ജയന്തി ശനിയാഴ്ച നടക്കും. രാവിലെ 6.30 ന് പതാക ഉയർത്തൽ. 7ന് ഗുരുപൂജ, ഗുരുസ്തുതി, 8.30 ന് അത്തപ്പൂക്കള മത്സരം, കലാകായിക മത്സരങ്ങൾ. 3 ന് കുട്ടികളുടെ കലാപരിപാടികൾ.7 ന് പൊതുസമ്മേളനം യൂണിയൽ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. ശാഖാ യോഗം പ്രസിഡന്റ് എസ്.സുദർശനൻ അദ്ധ്യക്ഷത വഹിക്കും.എസ്.എസ്. എൽ സി, പ്ലസ് ടു പരീഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പളി ആദരിക്കും, യൂണിയൻ വൈസ് പ്രസിഡന്റ് റ്റി.കെ.വാസവൻ സമ്മാനദാനം നിർവഹിക്കും, നഗരസഭാ കൗൺസിലർ വി.ശോഭനകുമാരി, ശാഖാ സെക്രട്ടറി ആർ.ജയൻ, യൂണിയൻ കൗൺസിലർ സുരേഷ് മുടിയൂർക്കോണം ,വനിതാ സംഘം യൂണിയൻ പ്രസിഡന്റ് രമണി സുദർശൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ദേവിക സതീശൻ, ശാഖാ വൈസ് പ്രസിഡന്റ് ബിന്ദു എന്നിവർ പ്രസംഗിക്കും.