 
പന്തളം: 2021-22 വർഷത്തെ മികച്ച പി.ടി.എയ്ക്കുള്ള സംസ്ഥാനതല അവാർഡ് പുഴിക്കാട് ഗവ.യു പി സ്‌കൂളിന് ലഭിച്ചു. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് സ്‌കൂൾ പ്രഥമാദ്ധ്യാപിക ബി.വിജയലക്ഷ്മി, പി.ടി.എ പ്രസിഡന്റ് രമേശ് നാരായണൻ, അദ്ധ്യാപകരായ കെ.ജി.സുജ, സുദീന.ആർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ ,പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.