തെങ്ങുംകാവ് : എസ്.എൻ.ഡി.പി യോഗം 90-ാം തെങ്ങുംകാവ് ശാഖയിലെ യൂത്ത്മൂവ്മെന്റിന്റെ ഓണാഘോഷവും പൊതുസമ്മേളനവും നടത്തി. സമ്മേളനം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് ഡി. രാജൻ, സെക്രട്ടറി എൻ.വി.ശാന്തകുമാർ , യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സരിതാ പ്രസാദ്, സെക്രട്ടറി ആർദ്രാ മനോജ്, വൈസ് പ്രസിഡന്റ് എസ്. അരുൺ , രക്ഷാധികാരി പ്രകാശ്, വനിതാ സംഘം സെക്രട്ടറി ബിന്ദു രാജൻ, കുമാരി സംഘം കോ ഓർഡിനേറ്റർ ദീപ്തി ശാന്തകുമാർ തുടങ്ങിയർ പ്രസംംഗിച്ചു.