sangham
എസ്.എൻ.ഡി.പി.യോഗം വനിതാസംഘം തിരുവല്ല യൂണിയൻ കമ്മറ്റിയുടെ ഓണാഘോഷ പരിപാടികൾക്ക് യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ ഭദ്രദീപം തെളിക്കുന്നു

തിരുവല്ല: എസ്.എൻ.ഡി.പി.യോഗം വനിതാസംഘം തിരുവല്ല യൂണിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ ഭദ്രദീപം തെളിച്ചു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമാ സജികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, വനിതാസംഘം സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ രാജേഷ്‌കുമാർ, ആർ., സരസൻ ടി.ജെ., മനോജ് ഗോപാൽ, പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായ കെ.കെ. രവി, കെ.എൻ.രവീന്ദ്രൻ, വൈദീകയോഗം പ്രസിഡന്റ് ഷിബുശാന്തി എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടന്നു.