 
തിരുവല്ല : ബൈപ്പാസിലെ പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകൾ പ്രകാശിച്ചു തുടങ്ങി. സ്വിച്ച് ഓൺ കർമ്മം മാത്യു ടി.തോമസ് എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ വിനിയോഗിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ വൈദ്യുതി ചാർജും ഗ്യാരണ്ടി കാലാവധിക്ക് ശേഷമുള്ള പരിപാലനത്തിന്റെയും ചുമതല തിരുവല്ല നഗരസഭയ്ക്കാണ്. നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ്, വൈസ് ചെയർമാൻ ജോസ് പഴയിടം, ബിന്ദു ജയകുമാർ, മാത്യൂസ് ചാലക്കുഴി, ചെറിയാൻ പോളച്ചിറക്കൽ, ആർ.ജയകുമാർ, പ്രൊഫ.അലക്സാണ്ടർ കെ. ശാമുവൽ, ബാബു പറയത്തുകാട്ടിൽ, റെയ്ന ജോർജ്, സഞ്ജയ് വർഗീസ് എന്നിവർ പങ്കെടുത്തു.