മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ ബി.ജെ.പി അംഗങ്ങൾ നൽകിയ അവിശ്വാസം പരാജയപ്പെട്ടു. ഇന്ന് വൈസ് പ്രസിഡന്റിന് എതിരെ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കും. സി.പി.എം അംഗം പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ബിനു ജോസനെതിരെയുള്ള അവിശ്വാസ ചർച്ചയാണ് ഇന്നലെ നടന്നത്. രണ്ട് വർഷത്തിനിടയിലെ രണ്ടാമത്തെ അവിശ്വാസമാണ് നടക്കുന്നത്. എൽ.ഡി.എഫിന്റെ അഞ്ച് അംഗങ്ങളും യു.ഡി.എഫിലെ രണ്ട് അംഗങ്ങളും എസ്.ഡി.പി.ഐയുടെ ഒരു അംഗവും വിട്ടുനിന്നത് അവിശ്വാസ പരാജത്തിന് കാരണമായി. ചർച്ചയ്ക്ക് ബി.ജെ.പി അഞ്ച് അംഗങ്ങൾ മാത്രമായി ചുരുങ്ങിയതോടെ ക്വോറമില്ലാതെ അവിശ്വാസം പരാജപ്പെട്ടു.