 
മല്ലപ്പള്ളി : പാലയ്ക്കൽത്തകിടി സെന്റ് മേരീസ് സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അദ്ധ്യാപകദിനത്തിൽ ഒൻപത് പൂർവ അദ്ധ്യാപകരുടെ വീടുകളിലെത്തി ആദരിച്ചു. പൂർവ അദ്ധ്യാപകരായ ബി.സുനീലാദേവി, പി.കെ.ഗോപി ഇലവനാകുഴി, പി.കെ.വാസുദേവൻപിള്ള, രമാദേവി പുളിന്താനത്ത്, കെ.എൻ.സരസ്വതി, സി.എൻ.ലളിതമ്മ, കെ.ആർ.രുഗ്മിണിയമ്മ , പൂർവ വിദ്യാർത്ഥിയും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ പി.വി.മാത്യു പാറാങ്കമണ്ണിൽ, പി.എം.ജേക്കബ് പൂങ്കോട്ടാൽ, എന്നിവരെയാണ് ആദരിച്ചത്. വിദ്യാർത്ഥികളായ അനഹ.ബി, സെബിൻ സി.ജോൻസി, അനന്യ.ബി, ശ്രീദേവി ബിജു, അബിയ കെ.ജ്യോതി, സോന.പി.എസ് , അനുപമ.ബി, ദിവ്യ.കെ.എൻ, രമ്യാരവി, പാർവതി, വിഷ്ണു, പ്രഥമ അദ്ധ്യാപിക ഉഷ.എസ്, അദ്ധ്യാപിക വിജയകുമാരി , പി.ടി.എ പ്രസിഡന്റ് എസ്.വി.സുബിൻ, കെ.ജെ.ജ്യോതി, അജിതാരാജൻ എന്നിവർ നേതൃത്വം നൽകി.