
തിരുവല്ല : കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണ പരിപാടികൾക്ക് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി തുടക്കംകുറിച്ചു. പ്രചരണ കൺവെൻഷൻ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, ജനറൽസെക്രട്ടറി ജിജോ ചെറിയാൻ, എ.ജി.ജയദേവൻ, ജിബിൻ കാലായിൽ, വസിഷ്ടൻ കുര്യൻ, ജോജോ ജോൺ, അജ്മൽ, ജേക്കബ് ബോണി വർഗീസ്, ശില്പാസൂസൻ തോമസ്, ജോമി,ജേക്കബ് വർഗീസ്, ബ്ലസൻ പത്തിൽ, നിധിൻ,അനീഷ് കെ.മാത്യു, ടോണി ഇട്ടി എന്നിവർ പ്രസംഗിച്ചു.