06-bharaj-jodo-pdm
കുളനട പഞ്ചായത്ത് തുമ്പമൺ നോർത്ത് രാമൻ ചിറയിൽ നടത്തിയ കോൺഗ്രസ് കുടുംബസംഗമം കെ.പി.സി.ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉത്ഘാടനം ചെയ്യുന്നു. പി.വി.ഷാജി, ജേക്കബ് സാമുവേൽ , റ്റി.കെ. സോമൻ , സിബി കാലായിൽ , അഡ്വ.ഷാജി കുളനട , സി. തുളസീധരൻപിള്ള സമീ​പം.

പന്തളം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജേഡോ പദയാത്രക്ക് മുന്നോടിയായി സംഘടിപ്പിച്ച കുടുംബ സംഗമം കെ.പി.സി.സി. ജനറൽസെക്രട്ടറി അഡ്വ.പഴകുളം മധു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സിബി കാലായിൽ അദ്ധ്യ​ക്ഷത വഹിച്ചു. കെ.പി.സി .സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, കെ.പി.സി. ന്യൂനപക്ഷ സെൽ സംസ്ഥാന കോഡിനേറ്റർ അഡ്വ.ഷാജികുളനട, മണ്ഡലം പ്രസിഡന്റ് സി. തുളസീധരൻപിള്ള യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി സോ ഏബ്രഹാം,നേതാക്കളായ,സജീ പി.ജോൺ , ടി.കെ സോമൻ, ജേക്കബ് സാമുവേൽ,പി.വി ഷാജി,ബിന്ദു ആർ ബെന്നി മാത്യു, ആതിര ലിനു .സന്തോഷ്,സജീവ് ഇലവുംതിട്ട, സുരാജ്, തുടങ്ങിയവർ പ്രസംഗിച്ചു.കോൺഗ്രസിന്റെ സീനിയർ അംഗങ്ങളായ പൊടിയൻ,പീതാബരൻ എന്നിവരെ ആദരിച്ചു. കുട്ടികളുടെ വിവിത കലാ പരിപാടികൾ നടത്തി മൊമന്റോ വിതരണം ചെയ്​തു.