06-lab-mzhly
മെഴുവേലി ഗ്രാമപഞ്ചായത്തിലെ കുടുംബരോഗ്യകേന്ദ്രം ലാബ് ഉദ്ഘാ​ട​നം ചെ​യ്യുന്നു

മെഴുവേലി: മെഴുവേലി പഞ്ചായത്തിലെ കുടുംബരോഗ്യകേന്ദ്രം ലാബിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ മെഴുവേലിയും പഞ്ചായത്ത്​ പ്രസിഡന്റ്​ പിങ്കി ശ്രീധറും ചേർന്ന് ഉദ്ഘാടനം ചെയ്തു. മെഴുവേലി പഞ്ചായത്ത്​ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രജനി അശോകൻ അദ്ധ്യക്ഷയായ യോഗത്തിൽ പന്തളം ബ്ലോക്ക്​ പഞ്ചായത്ത്​ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.എസ് അനിഷ്‌മോൻ മെഴുവേലി ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് കുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വിനീതാ അനിൽ പഞ്ചായത്ത്​ അംഗങ്ങളായ ബി.ഹരികുമാർ, രജനി ബിജു,വി. വിനോദ്,മെഡിക്കൽ ഓഫീസർ, ഡോ.രാഹുൽ സോമൻ,പി.ആർ.ഒ സുമിത ജി.തുടങ്ങിയവർ പ്രസംഗിച്ചു.