 
മല്ലപ്പള്ളി : രാഹുൽ ഗാന്ധി കന്യകുമാരി മുതൽ കശ്മീർ വരെ നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മല്ലപ്പള്ളി ബ്ലോക്ക് സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നിർവഹിച്ചു. ഭാരത് ജോഡോ യാത്ര തിരുവല്ല നിയോജക മണ്ഡലം കോർഡിനേറ്റർ അഡ്വ.റെജി തോമസ് അദ്ധ്യക്ഷത വഹിച്ചു.യു.ഡി.ഫ് ജില്ലാ കൺവീനർ എ.ഷംസുദീൻ, ഡി.സി.സി ജനറൽ സെക്രട്ടറി കോശി പി.സക്കറിയ, യു.ഡി.ഫ് തിരുവല്ല നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ്, പി.ടി.ഏബ്രഹാം, എബി മേക്കരിങ്ങാട്ട്, പി.ജി.ദിലീപ് കുമാർ, ചെറിയാൻ വർഗീസ്, മാന്താനം ലാലൻ, ചെറിയാൻ മണ്ണാഞ്ചേരി, ലിൻസൺ പറോലിക്കൽ, കെ.ജി.സാബു, റെജി ചാക്കോ, വിനീത് കുമാർ, തമ്പി പല്ലാട്ട്, സൂസൻ തോംസൺ, ലിൻസിമോൾ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.