 
തിരുവല്ല: തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്കൂളും എസ്.എൻ.ഡി.പി.യോഗം 93 തിരുവല്ല ടൗൺ ശാഖയോഗവും സംയുക്തമായി നടത്തിയ ജൈവ കൃഷിയുടെ വിളവെടുപ്പ് നടത്തി. നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി.യോഗം നിയുക്ത ഡയറക്ടർ ബോർഡ് അംഗം സന്തോഷ് ഐക്കരപറമ്പിൽ, സ്കൂൾ മാനേജർ പ്രസാദ് മുല്ലശേരിൽ, ശാഖ പ്രസിഡന്റ് പി.എൻ. മണിക്കുട്ടൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.കെ. രവി, ശാഖ കമ്മിറ്റിയംഗങ്ങളായ ശ്യാം ചാത്തമല, പി.ജി. സുരേഷ് ഗോപൻ, മുൻസിപ്പൽ കൗൺസിലർ എം.ലെജു, കൃഷി അസിസ്റ്റന്റ് ഷീജ.വി, കൃഷി വികസനസമിതിയംഗം ഗോപി, വിജയമ്മ തങ്കപ്പൻ, മണിയമ്മ, അദ്ധ്യാപകരായ ദീപ്തി പി.എം, മെർലിൻ, ഉഷ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.