football

പത്തനംതിട്ട : സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ യുവ കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സെവൻസ് ഫുട്‌ബാൾ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല പ്രൈസ്മണി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് 25,000 രൂപ,15,000 രൂപ, 10000 രൂപ യഥാക്രമം നൽകും. സംസ്ഥാനതല മത്സരം സംഘടിപ്പിക്കും. പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ 17 ന് അകം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, സംസ്ഥാന യുവജന ക്ഷേമ ബോർഡ്, ജില്ലാ യുവജന കേന്ദ്രം, പുത്തൻപാലത്ത് ബിൽഡിംഗ്, കളക്‌ടറേറ്റിനു സമീപം, പത്തനംതിട്ട, 689645 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9847545970, 9847987414.