palliyodam

പത്തനംതിട്ട : ആദിപമ്പവരട്ടാർ ജലോത്സവം ഇന്ന് കിഴക്കനോതറ
പുതുക്കുളങ്ങരയിൽ നടക്കും. ഉച്ചയ്ക്ക് 1.30 ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി ജലഘോഷയാത്ര ഫ്ലാഗ് ഒഫ് ചെയ്യും. 3.30ന് മത്സരം ആരംഭിക്കും. സമാപന സമ്മേളനത്തിൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻ പിള്ള അദ്ധ്യക്ഷത വഹിക്കും. സമ്മാനദാനം മന്ത്രി വീണാ ജോർജും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരും നിർവഹിക്കും. ഗ്രാന്റ് വിതരണം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ നിർവഹിക്കും.