 
ഇലന്തൂർ : കഴിഞ്ഞ ദിവസത്തെ മഴക്കെടുതിയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഇലന്തൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ ആന്റോ ആന്റണി എം.പി സന്ദർശിച്ചു. മധുമല പട്ടന്തറ സുബ്രഹ്മണ്യം വിലാസം കോളനിയിലെ 9 കുടുംബങ്ങളിലെ 35 അംഗങ്ങളാണ് ക്യാമ്പിലുള്ളത്. ഇവർക്ക് സുരക്ഷയൊരുക്കി വീടുകളിലേക്ക് മടങ്ങാൻ നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. ഇലന്തൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.മുകുന്ദൻ, പഞ്ചായത്ത് അംഗങ്ങളായ സിജു എം.എസ്, സജി തെക്കുംകര, വിൻസൻ തോമസ് ചിറക്കാല, സന്നദ്ധ പ്രവർത്തകൻ സിനു ഏബ്രഹാം, എന്നിവർ പങ്കെടുത്തു.