aji
അജി

പത്തനംതിട്ട : റബർചണ്ടി മോഷ്ടിച്ച പ്രതിയെ പമ്പ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലമുള ചാത്തൻതറ മണക്കയം മരുതിമൂട്ടിൽ അജി (39)യാണ് പിടികൂടിയത്. 18000 രൂപ വിലവരുന്ന 200 കിലോ ചാണ്ടിയാണ് രണ്ടു തവണയായി തുലാപ്പള്ളി വട്ടപ്പാറ ഞൊണ്ടിമാക്കൽ മാത്യു പി ചാക്കോയുടെ വീടിനു പിന്നിലെ ഷെഡ്‌ഡിൽ നിന്ന് മോഷ്ടിച്ചത്. പൊലീസ് ഇൻസ്‌പെക്ടർ മഹേഷ്‌ കുമാറിനൊപ്പം എസ്.ഐ വിമൽ രംഗനാഥൻ, എ.എസ്.ഐ സുഭാഷ്, എസ്.സി.പി ഓ സൂരജ്, സി. പി .ഓമാരായ അരുൺ മധു, അനൂപ്, സുധീഷ് എന്നിവർ പങ്കെടുത്തു.