06-pusthaka-prakasanam
പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്​കാരികവേദിയുടെ നേതൃത്വത്തിൽ നടത്തിയ നാല് പുസ്തകങ്ങളുടെ പ്രകാശനത്തിന്റെ ഭാഗമായി നടന്ന സാഹിത്യസമ്മേളനം നിരൂപകൻ പ്രദീപ് പന​ങ്ങാ​ട് ഉ​ദ്​ഘാട​നം ചെ​യ്യുന്നു

പത്തനംതിട്ട : എഴുത്തിൽ ജനാധിപത്യവൽക്കരണത്തിന്റെ കാലമാണിതെന്ന് നിരൂപകൻ പ്രദീപ് പനങ്ങാട് പറഞ്ഞു. പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്​കാരികവേദിയുടെ നേതൃത്വത്തിൽ നടത്തിയ നാല് പുസ്തകങ്ങളുടെ പ്രകാശനത്തിന്റെ ഭാഗമായി നടന്ന സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവി കെ.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു.കോട്ടയം സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ബി. രവികുമാറിന്റെ ആദ്യ കഥാസമാഹാരം 'ദൈവം രാഘവൻ' കഥാകൃത്ത് വിനു ഏബ്രഹാം കഥാകൃത്ത് അമലിന് നൽകി പ്രകാശനം ചെയ്തു. സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച പ്രീത് ചന്ദനപ്പള്ളിയുടെ ആദ്യനോവൽ 'ഗെമാറ മഗ്ദലേനയുടെ (സു)വിശേഷം' കഥാകൃത്ത് കെ.എസ്. രതീഷ് പ്രകാശനം ചെയ്തു. കഥാകൃത്ത് എം. പ്രശാന്ത് ഏറ്റുവാങ്ങി. ഡിസി ബുക്‌​സ് പ്രസിദ്ധീകരിച്ച കൃപ അമ്പാടിയുടെ ആദ്യ കവിതാ സമാഹാരം 'പെങ്കുപ്പായം' കഥാകൃത്ത് ഫ്രാൻസിസ് നൊറോണ പ്രകാശനം ചെയ്തു. കഥാകൃത്ത് മജീദ് സെയ്ദ് ഏറ്റുവാങ്ങി. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച എം. പ്രശാന്തിന്റെ ആദ്യ കഥാസമാഹാരം 'മൂന്നു ബീഡി ദൂരം' നോവലിസ്റ്റ് എസ്. ഗിരീഷ് കുമാർ പ്രകാശനം ചെയ്തു. കവി അനീഷ് പാറമ്പുഴ ഏറ്റുവാങ്ങി.ഡോ.നിബുലാൽ വെട്ടൂർ, ഹരീഷ് റാം, ഡോ.എൻ ശ്രീവൃന്ദാനായർ,ബിനു ജി.തമ്പി, ജയ അജിത്ത്, രാമദാസ്, രാധാകൃഷ്ണവാര്യർ, ജി.അനൂപ്, എ.ഗോകുലേന്ദ്രൻ, വിനോദ് ഇളകൊള്ളൂർ, കെ.പി. രാധാകൃഷ്ണൻ,കുമ്പളത്ത് പദ്മകുമാർ, ബാബു ജി.കോശി, എസ്.ശൈലജകുമാരി എന്നിവർ പ്രസംഗിച്ചു.