പീരുമേട്: പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച പതിനാറ്കാരൻ അപകടത്തിൽ മരിച്ചു. ദേശീയ പാത 183 ൽ പുല്ലു പാറയ്ക്ക് സമീപം ഗ്യാസ് ടാങ്കർ ലോറിയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. പത്തനംതിട്ട സീതത്തോട് സ്വദേശി ഗോപാലകൃഷ്ണന്റെ മകൻ രാഹുൽ നായർ(16 )ആണ് മരിച്ചത്. പിതാവ് ഗോപാലകൃഷ്ണനെ പരിക്കുകളോടെ മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രാവശിപ്പിച്ചു. ഇരുമവരും ഇന്നലെ വൈകുന്നേരം ബൈക്കിൽ കുമളിയിൽ വന്ന് തിരികെ സീതത്തോടിന് പോകുമ്പോഴാണ് അപകടമുണ്ടായത്.