പന്തളം: നായ കുറുകെച്ചാടി ബൈക്ക് യാത്രക്കാരായ പുരോഹിതനും സഹായിക്കും പരിക്കേറ്റു. മാവേലിക്കര സെന്റ്‌പോൾസ് എം .ടി .സി ഫാ. ജോമോൻ .എ (44) സഹായി റോബിൻ (23) എന്നിവർക്കാണ് പരിക്കേറ്റത്. പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയശേഷം പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പന്തളം- ​ പത്തനംതിട്ട റോഡിൽ കൈപ്പട്ടൂർ ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. കോന്നിയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മാവേലിക്കരയിലേക്ക് വരികയായിരുന്നു ഇരുവരും. നായ ശല്യം രൂക്ഷമായ ഈ പ്രദേശത്ത് മുമ്പും ഇരുചക്ര വാഹന യാത്രക്കാർ ഇത്തരത്തിൽ അപകടത്തിൽപ്പെട്ടിട്ടുണ്ട്.