 
മല്ലപ്പള്ളി: ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഓണസ്മൃതി സന്ധ്യയും അദ്ധ്യാപക ദിനാഘോഷവും നടത്തി. ചെയർമാൻ ഡോ.സാമുവേൽ നെല്ലിക്കാടിന്റെ അദ്ധ്യക്ഷതയിൽ കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി സെന്റ് മേരീസ് എൽ.പി.സ്കൂൾ പ്രഥമാദ്ധ്യാപിക സാറാമ്മ തോമസിനെ ആദരിച്ചു. ഓണക്കിറ്റുകൾ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം ജ്ഞാനമണി മോഹൻ ,ബിജു നൈനാൻ , റോയി വർഗീസ്, ബ്രിജിത് പി.ജോൺ , ജിൻസി ഷിൽട്ടൻ, ജോൺ കുര്യൻ, എം.ടി. കുട്ടപ്പൻ , ബ്രിദൾ ലിന്റസെ, ജൊഹാൻ ജോജി, അജിത കുട്ടപ്പൻ , ജോബിമോൾ എന്നിവർ പ്രസംഗിച്ചു.