മല്ലപ്പള്ളി: കെ.പി.എം.എസ് മല്ലപ്പള്ളി താലൂക്ക് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളിയുടെ ജന്മനക്ഷത്രമായ സെപ്തംബർ ഒൻപതിന് യൂണിയൻ കമ്മിറ്റി മല്ലപ്പള്ളിയിൽ അവിട്ടം ഘോഷയാത്ര നടത്തുന്നു. ഇതിന് മുന്നോടിയായി സി.എം.എസ് ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും 3.30ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ വാദ്യമേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, വിവിത കലാ പരിപാടികൾ തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് 5.30ന് ആരംഭിക്കുന്ന പൊതുസമ്മേളനം ജില്ലാ പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. യൂണി പ്രസിഡന്റ് കെ.പി രാജപ്പൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ആർ.രാജേഷ് കുമാർ സ്വാഗതവും മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശീതാ കുര്യാക്കോസ്, കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് കുമാർ ആർ,പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ.സുധീഷ് വെൺപാല എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിൽ എസ്.എസ്.എൽ.സി പ്ലെറ്റു ഉന്നത വിജയം നേടിയ സഭാ കുടുംബങ്ങളിലെ കുട്ടികൾക്ക് ആദരവ് നല്കുന്നതായിരിക്കുമെന്ന് സംസ്ഥാന കമ്മിറ്റി അംഗം മനോജ് കുമാര സ്വാമി,യൂണിയൻ പ്രസിഡന്റ് കെ.പി.രാജപ്പൻ, സെക്രട്ടറി ആർ.രാജേഷ് കുമാർ, ഖജാൻജി ഒ.പി ശശി, വൈസ് പ്രസിഡന്റ് രജീഷ് പെരുംമ്പട്ടി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.