കൊടുമൺ: ഫാർമേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സെന്റ് പീറ്റേഴ്‌സ് സ്‌കൂളിനു സമീപം സഹകരണ വിപണന കേന്ദ്രത്തിൽ ഓണച്ചന്ത ആരംഭിച്ചു.. കൊടുമൺ റൈസ്, പച്ചക്കറികൾ, തേൻ, നെയ്യ്, തുടങ്ങിയവ ലഭിക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് എ.എൻ. സലീം അറിയിച്ചു. അങ്ങാടിക്കൽ സർവീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ചാലപ്പറമ്പു ജംഗ്ഷനിലും ഓണ വിപണി തുടങ്ങിയതായി പ്രസിഡന്റ് കെ. കെ. അശോക് കുമാർ അറിയിച്ചു.