photo
നവജീവൻ സോഷ്യൽ വെൽഫെയർ സൊസൈ​റ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ അദ്ധ്യാപക ദിനവും ബി .രാജപ്പൻപിള്ള അനുസ്മരണവും ജില്ലാ പഞ്ചായത്ത് അംഗം റോബിൻപീ​റ്റർ ഉദ്ഘാടനം ചെയ്യുന്നു

പ്രമാടം : നവജീവൻ സോഷ്യൽ വെൽഫെയർ സൊസൈ​റ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ അദ്ധ്യാപക ദിനാചരണവും കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ബി .രാജപ്പൻപിള്ള അനുസ്മരണവും സംഘടിപ്പിച്ചു .

ജില്ലാ പഞ്ചായത്ത് അംഗം റോബിൻപീ​റ്റർ ഉദ്ഘാടനം ചെയ്തു. സൊസൈ​റ്റി പ്രസിഡന്റ് നവീൻ.വി. കോശി അദ്ധ്യക്ഷത വഹിച്ചു. നേതാജി ഹൈസ്‌കൂൾ മുൻ ഹെഡ്മാസ്​റ്റർ വി ശശികുമാർ ,
പ്രാോഗ്രം കമ്മി​റ്റി കൺവീനർ ദിലീപ്. ജി. നായർ , സൊസൈ​റ്റി സെക്രട്ടറി അരുൺകുമാർ, ജോയിന്റ് സെക്രട്ടറി മെൽവിൻ തോമസ് മാത്യു ,ട്രഷറർ ജഗൻ. ആർ. നായർ, മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അന്നമ്മ ഫിലിപ്പ്, എൻ. ഗോപിനാഥൻ നായർ, നേതാജി ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ആർ. ദിലീപ്, കെ.കെ. ശാന്തമ്മ എന്നിവർ പ്രസംഗിച്ചു . മുൻ ഗ്രാമപഞ്ചായത്ത് അംഗവും റിട്ട. ഹെഡ്മാസ്​റ്ററുമായ എൻ.കെ.കരുണാകരൻ പിള്ളയെ ആദരിച്ചു.