
റാന്നി:പെരുനാട് സാമുഹിക ആരോഗ്യകേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് , യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഷിബു തോണികടവിൽ അദ്ധ്യക്ഷത വഹിച്ചു അരവിന്ദ് വെട്ടിയ്ക്കൽ, അഡ്വ.ടി എസ് സജി, പ്രമോദ് മമ്പാറ, ജെറിൻ പ്ലാച്ചേരിൽ, ജെയ്സൺ പെരുനാട് എന്നിവർ പ്രസംഗിച്ചു