 
റാന്നി: പേപ്പട്ടി കടിച്ച് പെരുനാട് സ്വദേശി അഭിരാമി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ പെരുനാട് സി.എച്ച്.സി ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. പെരുനാട് ഏരിയ കമ്മിറ്റി പ്രസിഡന്റ് സോമസുന്ദരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് അയിരൂർ,അഡ്വ. ഷൈൻ ജി കുറുപ്പ്, മഞ്ജു പ്രമോദ്, ഗോപാലകൃഷ്ണൻ കർത്താ, സന്തോഷ് തെക്കുംമല, വിനോദ് മന്ദിരം, സിനു എസ് പണിക്കർ, അരുൺ അനിരുദ്ധൻ, അനീഷ് നായർ, വിനോദ് എം എസ്, വസന്ത സുരേഷ്, മോഹനൻ മാടമൺ, മഞ്ജുള ഹരി, സിബി മന്ദിരം തുടങ്ങിയവർ പങ്കെടുത്തു.