അടൂർ : ആനന്ദപ്പള്ളി റസിഡന്റ്സ് അസോസിയേഷന്റെ പത്താമതു വാർഷികവും കുടുംബസംഗമവും 10 ന് രാവിലെ 11ന് ആനന്ദപ്പള്ളി ജോർജ് മാത്യു നഗറിൽ (ഷിബുഭവൻ) നടക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. റവ. പി. ജി കുര്യൻ പ്ലാങ്കാലായിൽ കോർ എപ്പിസ്‌കോപ്പ മുഖ്യപ്രഭാഷണം നടത്തും . പ്രസിഡന്റ് വർഗീസ് ദാനിയേൽ അദ്ധ്യക്ഷത വഹിക്കും.