madhu-kumar
മധുകുമാർ

വെണ്മണി: മെറ്റൽ കുനയ്ക്ക് മുകളിൽ കയറി നിയന്ത്രണംവിട്ട ഓട്ടോറിക്ഷ എതിരെ വന്ന വാഹനത്തിലിടിച്ച് ഉടമ കൂടിയായ ഡ്രൈവർ മരിച്ചു. വെണ്മണി ഇല്ലത്തുമേപ്പുറം ഇല്ലത്തു വടക്കേതിൽ കൃഷ്ണൻകുട്ടിയുടെ മകൻ മധുകുമാർ (59) ആണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. വെണ്മണി കല്യാത്ര - കുളനട റോഡിൽ വെണ്മണി മൃഗാശുപത്രിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. . കൊല്ലകടവിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.ബേക്കറികളിൽ ഓട്ടോറിക്ഷയിൽ പലഹാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു മധു. ഭാര്യ : സിന്ധു. മക്കൾ : അരുൺ, അഭയ്.