അടൂർ : മദർതെരേസാ പാലിയേറ്റീവ് സൊസൈറ്റിയുടെ സൗജന്യ ഡയാലിസിസ് സെന്ററിലെ ഡയാലിസിസ് രോഗികൾക്കും കുടുംബാംഗങ്ങൾക്കും ഷെൽട്ടർ ഹോമിലെ അന്തേവാസികൾക്കുമായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മുൻ മന്ത്രി തോമസ് ഐസക്ക് മുഖ്യാതിഥിയായിരുന്നു. പി.ആർ.പി.സി രക്ഷാധികാരി രാജു ഏബ്രഹാം എക്സ് എം. എൽ. എ, സൊസൈറ്റി പ്രസിഡൻ്റ് അഡ്വ.എസ്.മനോജ്, സെക്രട്ടറി എ.ആർ.ജയകൃഷ്ണൻ, സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.കുമാരൻ, ഏരിയാ കമ്മിറ്റി അംഗങ്ങായ വി.വിശ്വംഭരൻ, സി.ആർ.ദിൻരാജ്, വെക്ഷ്ണവി ശൈലേഷ്, മദർ തെരേസാ പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികളായ വിഷ്ണു,അഷ്കർ മേട്ടുപുറം, അഫ്സൽ ബദർ തുടങ്ങിയവർ പങ്കെടുത്തു. മദർ തെരേസാ ഡയാലിസിസ് സെന്റിൽ നിർദ്ധനരായ രോഗികൾക്ക് ഡയാലിസിസ് തികച്ചും സൗജന്യമായാണ് നൽകി വരുന്നത്. ഗാർഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകളെയും കുട്ടികളെയും പുനരധിവസിപ്പിക്കാനുള്ള ഷെൽറ്റർ ഹോം, കിടപ്പു രോഗീപരിചരണം തുടങ്ങിയ സേവനങ്ങളാണ് സൊസൈറ്റി നൽകി വരുന്നത്. സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ താൽപ്പര്യമുള്ളവർ 9605136137,9447561466 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.