youth
യൂത്ത് കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ട ഡി.എം.ഒയെ ഉപരോധിക്കുന്നു

പത്തനംതിട്ട: പെരുനാട്ടിൽ തെരുവു നായയുടെ കടിയേറ്റ് പന്ത്രണ്ട് വയസുകാരി അഭിരാമി മരിക്കാൻ ഇടയായ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഒാഫീസറെ ഉപരോധിച്ചു.

പേ വിഷബാധയേറ്റ് പെൺകുട്ടി മരിച്ചപ്പോൾ ഗൗരവം ഉൾക്കൊള്ളാതെ ജില്ലയിലെ ആരോഗ്യ വകുപ്പ് ജീവനക്കാർ ഓണാഘോഷത്തിന്റെ തിരക്കിലായിരുന്നുവെന്ന് ജി​ല്ലാ പ്രസി​ഡന്റ് എം.ജി കണ്ണൻ ആരോപിച്ചു .

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് പൂർണ്ണ പരാജയമാണെന്നും, സംഭവത്തിൽ പ്രതിഷേധിച്ച് വരും ദിവസങ്ങളിൽ ആരോഗ്യമന്ത്രിയെ വഴിയിൽ തടയുമെന്നും എം.ജി.കണ്ണൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് അടൂർ നിയോജക മണ്ഡലം പ്രസിഡൻറ് റിനോ.പി.രാജൻ, നേതാക്കളായ ഷിബു കാഞ്ഞിക്കൽ, തൗഫീക്ക് രാജൻ, നന്ദു ഹരി, ടെറിൻ ജോർജ്ജ്, എന്നിവരുടെ നേതൃത്വത്തിലാണ് ഡി.എം.ഒ ഓഫീസ് ഉപരോധിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.