hospital
സജി ചെറിയാൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് ചിലവഴിച്ച് പൂർത്തീകരിച്ച ചെറിയനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ്ജ് നിർവ്വഹിക്കുന്നു.

ചെങ്ങന്നൂർ: സജി ചെറിയാൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചിലവഴിച്ച് പൂർത്തീകരിച്ച ചെറിയനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ്ജ് നിർവഹിച്ചു. സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി മുഖ്യാതിഥിയായി. ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ്, ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശ്, ഹേമലത മോഹൻ, ഷാളിനി രാജൻ, ഡോ.ജമുന വർഗീസ്, ഡോ.കെ ആർ.രാധാകൃഷ്ണൻ, ഷൈനി ഷാനവാസ്, ജി.വിവേക്, എം.എ ശശികുമാർ, കെ.പി മനോജ് മോഹൻ, പി.ഉണ്ണികൃഷ്ണൻ നായർ, ഷീദ് മുഹമ്മദ്, എം.എസ് സാദത്ത്, ഉണ്ണികൃഷ്ണൻ മണ്ണാടിയ്ക്കൽ, മെഡിക്കൽ ഓഫീസർ ഡോ.എസ് ഷെറീന എന്നിവർ പ്രസംഗിച്ചു.