മല്ലപ്പള്ളി :കോട്ടാങ്ങൽ പഞ്ചായത്തിൽ ബി.ജെ.പിയ്ക്ക് വീണ്ടും തിരിച്ചടി വൈസ് പ്രസിഡന്റ് എം.എ ജമീല ബീവിയ്ക്ക്എതിരെ ബി.ജെ.പി അംഗങ്ങൾ നൽകിയ അവിശ്വാസവും പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം പ്രസിഡന്റ് ബിനു ജോസഫിന് എതിരെ അവിശ്വാസ പ്രമേയം ചർച്ചയും പരാജയപ്പെട്ടിരുന്നു. സമാനരീതിയിൽ ഇന്നലെയും ഭരണപക്ഷമായ എൽ.ഡി.എഫ് അഞ്ച്അംഗങ്ങളും, യു.ഡി.എഫിലെ രണ്ട് അംഗങ്ങളും , എസ്.ഡി.പിഐലെ ഒരു അംഗവും വിട്ടു നിന്നത് അവിശ്വാസം പരാജയത്തിന് കാരണമായി. എൽ.ഡിഎഫ് 5 , ബി.ജെ.പി 5 യു.ഡി.എഫ് 2 എസ്.ഡി.പി.ഐ 1 എന്നതാണ് കക്ഷിനില. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മി ദാസ് വരണാധികാരിയായിരുന്നു.