പത്തനംതിട്ട: കനത്തമഴയുടെ പശ്ചാത്തലത്തിൽ ശബരിമല തീർത്ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പമ്പയിൽ സ്‌നാനം ചെയ്യുന്നത് ജില്ലാ കളക്ടർ നിരോധിച്ചു. പമ്പയിൽ തീർത്ഥാടകർ സ്‌നാനം ചെയ്യുന്നത് തടയുന്നതിന് ബാരിക്കേഡുകൾ സ്ഥാപിക്കും.