അങ്ങാടിക്കൽ തെക്ക് : 171 -ാം നമ്പർ എസ് എൻ ഡി .പി ശാഖാ യോഗം, പാണൂർ ശ്രീനാരായണ കൾച്ചറൽ , വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിക്കും . നെടുമൺകാവ്, കൊടുമൺ കിഴക്ക് , കൊടുമൺ ടൗൺ, ഐക്കാട് തെക്ക് , ഐക്കാട് ,ഇടത്തിട്ട, അങ്ങാടിക്കൽ വടക്ക് എന്നീ ശാഖാ യോഗങ്ങളിലും വിപുലമായ ചതയാഘോഷം നടക്കും .