 
കോന്നി: തേക്കുതോട് മണിമാരുതിക്കൂട്ടം റോഡിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് നാലുപേർക്ക് പരിക്ക്. തിങ്കളാഴ്ച്ച രാത്രി 7. 30നാണ് സംഭവം. ഓട്ടോ റിക്ഷായാത്രക്കാരായ തേക്കുതോട് മണിമരുതിക്കൂട്ടം കാവുങ്കൽ സിന്ധു ( 40 ) മക്കളായ ഷെറിൻ ( 21 ) മെറിൻ ( 17 ) ഡ്രൈവർ തേക്കുതോട് ചരിവുവിളയിൽ സുശീലൻ നായർ ( 49 ) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.