വടശേരിക്കര: ഗ്രാമ പഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുള്ള അക്രഡിറ്റഡ് എൻജിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള ഇന്റർവ്യൂ 15ന് രാവിലെ 11 മുതൽ വടശേരിക്കര ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. യോഗ്യത : എൻജിനീയറിംഗ് ബിരുദം(അഗ്രികൾച്ചർ/സിവിൽ) അഗ്രികൾച്ചറൽ ബിരുദധാരികൾക്ക് മുൻഗണന (ഇൗ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ സിവിൽ എൻജിനീയറിംഗ് ഡിപ്ലോമയുള്ള ഓവർസീയർ) . മുൻ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ നേരിട്ട് ഹാജരാകണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.. ഫോൺ - 04735 252029