
പത്തനംതിട്ട: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിച്ച ഓണാഘോഷം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ, പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ,സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, കെ.അനിൽകുമാർ, പി.കെ.അനീഷ്,ശോഭ കെ.മാത്യു, ചെറിയാൻ പോളച്ചിറയ്ക്കൽ, വിക്ടർ ടി.തോമസ്, മാത്യു മരോട്ടിമൂട്ടിൽ, ബി.ഷാഹുൽ ഹമീദ്, നിസാർ നൂർമഹൽ, റൂബി ജേക്കബ്, സതീഷ് മിരാൻഡ തുടങ്ങിയവർ പങ്കെടുത്തു.