പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ വനിതാ സംഘം പ്രവർത്തകർ അത്ത പൂക്കളമൊരുക്കി. യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഭദ്രദീപം തെളിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.എൻ.വിക്രമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പി.കെ.പ്രസന്നകുമാർ, ജി.സോമനാഥൻ, പി.വി.രണേഷ്, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിത സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരളാ പുരുഷോത്തമൻ, വനിതാ സംഘം യൂണിയൻ എക്സികുട്ടീവ് ക മ്മിറ്റി അംഗങ്ങളായ പുഷ്പ ഷാജി, ശാന്തമ്മ സദാശിവൻ, സ്മിത മനോജ് എന്നിവർ പങ്കെടുത്തു.